യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഐ ഫോണ്‍ തന്‍റെ കൈവശമുണ്ടെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താന്‍ വാങ്ങിയ ഐ ഫോണിന്‍റെ ബില്‍ തന്‍റെ കൈവശമുണ്ടെന്നും വിനോദിനി വ്യക്തമാക്കി.
വിനോദിനിക്ക് താന്‍ ഫോണ്‍ നല്‍കിയിട്ടില്ലെന്ന് യൂണിടാക് എംഡി സന്തോഷ് ഈപ്പനും പ്രതികരിച്ചു. ഐ ഫോണ്‍ സ്വപ്ന സുരേഷിനാണ് നൽകിയത്. സ്വപ്ന ആർക്കെങ്കിലും ഫോണ്‍ നൽകിയോയെന്ന് അറിയില്ല. വില കൂടിയ ഫോണ്‍ യുഎഇ കോണ്‍സല്‍ ജനറലിന് നല്‍കിയെന്നാണ് സ്വപ്ന പറഞ്ഞത്